Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leader Beaten

Kottayam

പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന്

ത​ല​യോ​ല​പ്പ​റ​മ്പ്: പ​രാ​തി ന​ല്‍കാ​നെ​ത്തി​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത് ദി​ലീ​പി​നെ പോ​ലീ​സ് മ​ര്‍ദി​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ അ​ഭി​ജി​ത്തി​നെ പോ​ലീ​സ് ത​ല​യോ​ല​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്ന് ഡോ​ക്‌​ട​ര്‍ നി​ര്‍ദേ​ശി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​വാ​വി​നെ കൊ​ണ്ടു​പോ​കാ​ന്‍ വാ​ഹ​നം എ​ത്താ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ത​ല​യോ​ല​പ്പ​റ​മ്പ്-വൈ​ക്കം റോ​ഡ് ഉ​പ​രോ​ധി​ച്ചു. തു​ട​ര്‍ന്ന് അ​ഭി​ജി​ത്തി​നെ ആം​ബു​ല​ന്‍സി​ല്‍ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ഭി​ജി​ത്തി​ന്‍റെ വാ​ഹ​നം മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ല്‍കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സീ​തു ശ​ശി​ധ​ര​നോ​ടൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​ണ് മ​ര്‍ദ​ന​മു​ണ്ടാ​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സി​യാ​ദ് ബ​ഷീ​ര്‍, സു​ബി​ന്‍ മാ​ത്യു, സീ​തു ശ​ശി​ധ​ര​ന്‍, പി.​കെ. ജ​യ​പ്ര​കാ​ശ്, ശ​ശി​ധ​ര​ന്‍ വാ​ള​വേ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധം ന​ട​ന്ന​ത്.

ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് പോ​ലീ​സ്

കാ​ര്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ല്‍കാ​നെ​ത്തി​യ യു​വാ​വി​നെ മ​ര്‍ദി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ്. ക​രി​പ്പാ​ടം സ്വ​ദേ​ശി അ​ഭി​ജി​ത്ത് ദി​ലീ​പി​ന്‍റെ കാ​ര്‍ ഏ​താ​നും ദി​വ​സം മു​മ്പു വാ​ട​ക​യ്ക്കെ​ടു​ത്ത ഏ​നാ​ദി സ്വ​ദേ​ശി നി​തീ​ഷ് കാ​ര്‍ ഇ​ട​വ​ട്ടം സ്വ​ദേ​ശി​ക്കു പ​ണ​യ​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു. വാ​ഹ​നം തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടെ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ മ​ന​സി​ലാ​ക്കി അ​ഭി​ജി​ത്ത് ദി​ലീ​പും സു​ഹൃ​ത്തു​ക്ക​ളും കാ​ര്‍ കി​ട​ന്ന വീ​ട്ടി​ലെ​ത്തി കാ​ര്‍ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു.

ഗൃ​ഹ​നാ​ഥ​ന്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഭാ​ര്യ​യും വി​ദ്യാ​ര്‍ഥി​നി​യാ​യ മ​ക​ളും കാ​ര്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നെ എ​തി​ർ​ത്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി.
വീ​ട്ട​മ്മ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​രു​കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ച് സം​സാ​രി​ക്കു​ക​മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up